പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ നവീകരിച്ച രണ്ട് റോഡുകൾ പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം പി.ടി.എ റഹീം എംഎൽഎ നിർവ്വഹിച്ചു. കുറഞ്ഞോളത്ത്പാലം ചുങ്കപ്പള്ളി റോഡ്, പുളിക്കൽതാഴം കുനിപ്പുറത്ത് റോഡ് എന്നിവയാണ് നവീകരിച്ച് തുറന്നുകൊടുത്തത്. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 9 ലക്ഷം രൂപയും പഞ്ചായത്ത് പദ്ധതിയിൽ 10.5 ലക്ഷം രൂപയുമാണ് റോഡുകൾക്കായി അനുവദിച്ചിരുന്നത്.
Tags:
Perumanna News