പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു:
ലഹരി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
പെരുമണ്ണ:
പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും ഇതോടൊപ്പം നടന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഉഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം, പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വിദ്യാഭ്യാസത്തിൽ ഉന്നത വിജയം നേടുന്നതിലൂടെ വിദ്യാർത്ഥികൾക്ക് സമൂഹത്തിൽ വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Tags:
Perumanna News