Trending

ലൈഫ്ഭവനങ്ങളുടെ താക്കോൽദാനം നിർവഹിച്ചു

ലൈഫ്ഭവനങ്ങളുടെ താക്കോൽദാനം നിർവഹിച്ചു


പെരുമണ്ണ :
പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ 2023-24 2024-25 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെ ഫണ്ടും സംസ്ഥാനസർക്കാർ വിഹിതവും ഹഡ്കോ വായ്പയും ഉൾപ്പെടുത്തി മൂന്നര കോടിയോളം രൂപ ചെലവഴിച്ച് പ്രവർത്തി പൂർത്തീകരിച്ച 81 വീടുകളുടെ താക്കോൽദാനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചു.


 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്  അധ്യക്ഷത വഹിച്ചു. ലൈഫ് മിഷൻ ജില്ലാ കോഡിനേറ്റർ ഷിജു. എൽ. എൻ മുഖ്യാതിഥിയായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഉഷ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പ്രേമദാസൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ അജിത, ശ്യാമള പ റശ്ശേരി,ഗ്രാമപഞ്ചായത്ത് മെമ്പർ കെ പി രാജൻ എന്നിവർ സംസാരിച്ചു വി.ഇ.ഒ. വിനയൻ സി.ഒ. റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജിഷിത്ത് ആർ, സ്വാഗതവും വി.ഇ.ഒ കപിൽ ദേവ് നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post