Trending

മാവൂർ അൽഹുദ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ മാവൂർ പബ്ലിക് ലൈബ്രറി സന്ദർശിച്ചു

മാവൂർ അൽഹുദ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ മാവൂർ പബ്ലിക് ലൈബ്രറി സന്ദർശിച്ചു


മാവൂർ: വായനാദിനത്തോടനുബന്ധിച്ച് മാവൂർ അൽഹുദ പബ്ലിക് സ്കൂളിലെ ഗ്രേഡ് ഫസ്റ്റ് വിദ്യാർത്ഥികൾ മാവൂർ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. ലൈബ്രറിയുടെ പ്രവർത്തന രീതികളെക്കുറിച്ച് ലൈബ്രേറിയൻ ഷമീമ കുട്ടികൾക്ക് വിശദീകരിച്ച് മനസ്സിലാക്കിക്കൊടുത്തു. അധ്യാപികമാരായ ജസ്ന, ഷൈനി, ഷംന എന്നിവർ സന്ദർശനത്തിന് നേതൃത്വം നൽകി. വായനയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post