Trending

ബഷീർ മുസ്താഫ് പയോണ നന്മ ഡയാലിസിസ് സെന്റർ സന്ദർശിച്ചു: 50,000 രൂപ കൂടി സംഭാവന നൽകി

ബഷീർ മുസ്താഫ് പയോണ നന്മ ഡയാലിസിസ് സെന്റർ സന്ദർശിച്ചു: 50,000 രൂപ കൂടി സംഭാവന നൽകി


കോഴിക്കോട്: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും സജീവ സാന്നിധ്യമായ ബഷീർ മുസ്താഫ്, കോരങ്ങാട് നന്മ നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ സന്ദർശിച്ചു. സൗദി രജിസ്ട്രേഷനുള്ള ടയോട്ട ലാൻഡ് ക്രൂസർ വിഐപി വാഹനത്തിലാണ് അദ്ദേഹം എത്തിയത്. 8400 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഡയാലിസിസ് സെന്റർ ഏറെ പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ ഉറ്റുനോക്കുന്നത്.
മുൻപ് നന്മയുടെ പ്രവർത്തനങ്ങൾക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി പിന്തുണച്ച ബഷീർ മുസ്താഫ്, തന്റെ രണ്ടാമത്തെ സന്ദർശനത്തിൽ 50,000 രൂപ കൂടി സംഭാവന നൽകി ഉദാരമതിത്വം തുടർന്നു.
നന്മ കോരങ്ങാടിന്റെ വർക്കിംഗ് പ്രസിഡണ്ട് സയ്യിദ് കോയ തങ്ങൾ, ജനറൽ സെക്രട്ടറി അഷ്റഫ് കോരങ്ങാട്, ഷാനവാസ് കോരങ്ങാട്, മുഹമ്മദ് ബാവ പയോണ, ഷംസുദ്ദീൻ ടി.വി, മുഹമ്മദ് നിഹാൽ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നന്മയുടെ പ്രവർത്തനങ്ങൾക്ക് എന്നും പിന്തുണ നൽകുമെന്നും, എത്രയും പെട്ടെന്ന് ഡയാലിസിസ് സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കാൻ ഈശ്വരൻ തുണയ്ക്കട്ടെ എന്നും ബഷീർ മുസ്താഫ് ആശംസിച്ചു.

Post a Comment

Previous Post Next Post