Trending

പ്രവേശനോത്സവം നടത്തി

പ്രവേശനോത്സവം നടത്തി


പെരുമണ്ണ : പെരുമണ്ണ അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവിന്റെ ആദ്യാക്ഷരം തേടി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു. പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം.എ പ്രതീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.ടി മുഹമ്മദ് അനീസ് അധ്യക്ഷത വഹിച്ചു. പുതിയ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റിൻ്റെ വിതരണോദ്ഘാടനം സ്കൂൾ മാനേജർ ടി.എം ഷിറാസ് നിർവഹിച്ചു. വാർഡ് മെമ്പർ കെ.കെ ഷമീർ കഴിഞ്ഞ വർഷത്തെ എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. പ്രശസ്ത മജീഷ്യൻ ജലീൽ മാവൂർ അവതരിപ്പിച്ച മാജിക് കുട്ടികളിൽ കൗതുകമുണർത്തി. പി.ടി.എ യുടെ വകയായി എല്ലാവർക്കും പായസ വിതരണം നടത്തി.ചടങ്ങിൽ എം.പി.ടി.എ പ്രസിഡൻ്റ് സി.പി ആയിഷാബി ,കെ.ഗോപാലകൃഷ്ണൻ,എ.പി അബ്ന,എം.ഷീന സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.പി ഷീജ സ്വാഗതവും പി.ടി.എ ട്രഷറർ ഐ. സൽമാൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post