Trending

മാവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം

മാവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം

മാവൂർ: 
2025-26 അധ്യയന വർഷത്തിലെ മാവൂർ പഞ്ചായത്ത് തല പ്രവേശനോത്സവം മണക്കാട് ജി യു പി സ്കൂളിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീ വളപ്പിൽ റസാഖ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ശ്രീ ഫാത്തിമ ഉണിക്കൂർ [മാവൂർ പഞ്ചായത്ത് വൈ. പ്രസിഡൻറ് ] ,ശ്രീമതി രാരം പിലാക്കൽ [വാർഡ് മെമ്പർ ] , ശ്രീ ശങ്കരനാരായണൻ [ഡയറക്ടർ, മാവൂർ ഓപ്പറേറ്റീവ് ബാങ്ക് ], ശ്രീ നിഖിൽ എൻ പി [ സെക്രട്ടറി ,മാവൂർ കോപ്പറേറ്റീവ് ബാങ്ക് ] എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ ബസ് ഡ്രൈവർ ശ്രീ എൻ .കെ ആലിയെ ചടങ്ങിൽ ആദരിച്ചു. മാവൂർ ഓപ്പറേറ്റീവ് ബാങ്ക് നൽകിയ പഠനോപകരണ കിറ്റ് വിതരണം, LSS USS സംസ്കൃതം സ്കോളർഷിപ്പ് വിജയികൾക്കുള്ള സമ്മാനദാനം, അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം എന്നിവയും നടന്നു. ശ്രീ യു .എ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ ഉണ്ണി ചീങ്കോൾ (HM) സ്വാഗതവും, ശ്രീമതി മിഷ പി കെ [സ്റ്റാഫ് സെക്രട്ടറി ] നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post