ഭൂപടങ്ങളിൽ നിറയുന്നവ
(കവിത)
രചന : പ്രദീപ് മൂടാടി
ചോറ് തിന്നുന്നവൻ
ജാതി പറയുന്നു?
പച്ച വെള്ളം കുടിച്ച്
വിശപ്പടക്കുന്നവൻ
മനുഷ്യരെക്കുറിച്ച്
പറയുന്നു.!
ജാതിക്കോമരങ്ങൾ
വർണ്ണങ്ങൾ തിരയുന്നു?
ജാതി നോക്കാത്തവൻ
മനുഷ്യനെ തിരയുന്നു.!
സവർണ്ണരെന്നഹങ്കരിക്കുന്നവരുടെ നെഞ്ചിലൊരു
നഞ്ചാക്ക് പോലെ വീഴുന്നുണ്ടവിടെ
ചില വാക്കുകൾ ' !!!
ഞാനറിയാത്തെന്നെ
ഭൂപടങ്ങളിലൊക്കെയും
അടയാളപ്പെടുത്തുന്നു ചിലർ.
ഇനിയും പറയും, പാടും
എൻ്റെ കാല്
എവിടെ വയ്ക്കണമെന്ന
തീരുമാനം എൻ്റേത് മാത്രം.
എൻ്റെ വരികളും, വാക്കുകളും
നിങ്ങളുടെ
ചങ്കിലാണ് കൊണ്ടതെങ്കിൽ
കൊള്ളേണ്ടിടത്ത് തന്നെയാണല്ലോ?
കൊണ്ടത്....
ജീർണ്ണിച്ച വാതിലുകൾ
പിഴുതെറിയേണം
മാറ്റണം നമുക്ക്
നമ്മെ പരിഹസിക്കുന്ന
നപുംസകങ്ങളെ...
രചന : പ്രദീപ് മൂടാടി
⊶⊷⊶⊷❍❍⊶⊷⊶⊷
വരമൊഴി
കോഡിനേറ്റർ
തങ്കമ്മകപിൽനാഥ്
94962 63144
സുരേഷ് എരുമേലി
86065 44750
ശരണ്യ ലിജിത്
94952 60902
Tags:
Articles