Trending

ഓരനെല്ലൂർ ബാബുവിന്‍റെ നാവായിക്കുളത്തിന്‍റെ ഇതിഹാസം ബ്രിട്ടീഷ് ലൈബ്രറിയിൽ പ്രകാശനം ചെയ്തു

ഓരനെല്ലൂർ ബാബുവിന്‍റെ നാവായിക്കുളത്തിന്‍റെ ഇതിഹാസം ബ്രിട്ടീഷ് ലൈബ്രറിയിൽ പ്രകാശനം ചെയ്തു


കവി ഓരനെല്ലൂർ ബാബു രചിച്ച 'നാവായിക്കുളത്തിന്‍റെ ഇതിഹാസം' എന്ന പുസ്തകം ലണ്ടനിലെ മലയാളി അസോസിയേഷന്‍റെ (യു.കെ.) കേരള ഹൗസ് ലൈബ്രറി ഹാളിൽ പ്രകാശനം ചെയ്തു.


ലോകപ്രശസ്ത മലയാളി വി.കെ. കൃഷ്ണമേനോൻ നേതൃത്വം നൽകിയിരുന്ന ഈ അസോസിയേഷൻ യു.കെയിലെ ഏറ്റവും പഴക്കമുള്ളതും പ്രമുഖവുമായ മലയാളി സംഘടനകളിലൊന്നാണ്.


അസോസിയേഷന്‍റെ സാംസ്കാരിക വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു പുസ്തക പ്രകാശനം. മാന്ത്രികൻ ഗോപിനാഥ് മുതുകാട്, നാവായിക്കുളം സ്വദേശിയും അസോസിയേഷൻ ഭാരവാഹിയുമായ കെ. നാരായണന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
നാടകപ്രതിഭയും അസോസിയേഷൻ അംഗവുമായ ശശികുളമട, മറ്റ് പ്രമുഖ സാംസ്കാരിക പ്രവർത്തകർ, മലയാളി കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. പ്രവാസി എഴുത്തുകാരനും നാവായിക്കുളം സ്വദേശിയുമായ അൻസാരി കല്ലമ്പലം അസോസിയേഷന്‍റെ ആദ്യകാല പ്രസിഡന്റുമാരിൽ ഒരാളായിരുന്നു.

Post a Comment

Previous Post Next Post