പെരുവയൽ സെൻ്റ് സേവിയേഴ്സ് യു പി സ്കൂളിൻ്റെ നവതി ആഘോഷത്തിൻ്റെ സ്വാഗത സംഘം രൂപീകരിച്ചു.
ആറ് മാസം നീണ്ട് നിൽക്കുന്ന ആഘോഷത്തോടെയാണ് നവതി ആഘോഷിക്കുന്നത്. സ്വാഗത സംഘം രൂപീകരണയോഗം പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അനൂപ് പി.ജി അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപകൻ ജിബിൻ ജോസഫ് വിഷയാവതരണം നടത്തി.
കുന്ദമംഗലം ബ്ലോക് സ്ഥിരം സമിതി അധ്യക്ഷൻ എൻ. അബൂബക്കർ, പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം വിനോദ് എളവന, പി ടി എ വൈസ് പ്രസിഡൻ്റ് ഇ. കെ. നിധീഷ്, സ്റ്റാഫ് സെക്രട്ടറി ബെറ്റ്സി ടീച്ചർ എന്നിവർ സംസാരിച്ചു.
101 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരികൾ:
കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. വർഗീസ് ചക്കാലക്കൽ
എം.കെ. രാഘവൻ എം.പി, പി.ടി.എ റഹിം എം എൽ എ , പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരി,
രക്ഷാധികാരികൾ:
മോൺ. ജൻസൻ പുത്തൻവീട്ടിൽ, റവ. ഫാദർ സനൽ ലോറൻസ്,
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, ജില്ലാ പഞ്ചായത്ത് അംഗം സുധാകമ്പളത്ത്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എൻ അബൂബക്കർ, പെരുവയൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലാം,
വാർഡ് മെമ്പർമാരായ വിനോദ് എളവന, ഉനൈസ് അരീക്കൽ, രേഷ്മ തെക്കേടത്ത്, സീമ ഹരീഷ്,
ചെയർമാൻ : അനൂപ് പി ജി , വൈസ് ചെയർമാൻ: ഇ കെ നിധീഷ്, രജനി
ജനറൽ കൺവീനർ : ജിബിൻ ജോസഫ്,
ജോ. കൺവീനർ : ആശ പാസ്ക്കൽ , ജെയ്സി കെ. ആർ
Tags:
Peruvayal News