Trending

ഓൾ കേരളാ സുബൈർ കൂട്ടം രണ്ടാം സംഗമം ശ്രദ്ധേയമായി

ഓൾ കേരളാ സുബൈർ കൂട്ടം രണ്ടാം സംഗമം ശ്രദ്ധേയമായി


പൂനൂർ:
ഓൾ കേരളാ സുബൈർ കൂട്ടം രണ്ടാം സംഗമം പൂനൂർ അബ്ബാസിയ ഓഡിറ്റോറിയത്തിൽ വെച്ച് ശ്രദ്ധേയമായി നടന്നു.


സുബൈർ കലവൂർ അധ്യക്ഷത വഹിച്ച സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ റംഷീന നരിക്കുനി ഉദ്ഘാടനം ചെയ്തു.
തമരശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗദാ ബീവി, വാർഡ് മെമ്പർ ബുഷറ, ബേബി ഷെജ, സുബൈർ സെവൻ ആർട്സ് പാലക്കാട് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 


സുബൈർ പൂനൂർ സ്വാഗതവും സുബൈർ നൂറാം തോട് നന്ദിയും പറഞ്ഞു.
സംഗമത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു കട്ടിപ്പാറ കാരുണ്യ ഭവൻ പ്രതീക്ഷാ സ്കൂളിലെ ഭിന്നശേഷി കുട്ടികൾക്കൊപ്പമുള്ള ഉച്ചഭക്ഷണം. 


സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഈ ഒത്തുചേരൽ ഏറെ ശ്രദ്ധേയമായി.
തുടർന്ന് നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലാ സുബൈർ കൂട്ടം പ്രസിഡന്റായി സുബൈർ പൂനൂരിനെയും സെക്രട്ടറിയായി സുബൈർ നൂറാംതോടിനെയും ട്രഷറർ ആയി സുബൈർ നെല്ലൂളിയെയും തിരഞ്ഞെടുത്തു.
സംഗമത്തിന് വർണ്ണപ്പൊലിമയേകി സിനി ആർട്ടിസ്റ്റ് ഹസീബ് പൂനൂരിന്റെ കോമഡി ഷോയും കരോക്കെ ഗാനമേളയും അരങ്ങേറി. നിരവധി സുബൈർ കൂട്ടം അംഗങ്ങളും നാട്ടുകാരും സംഗമത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post