Trending

പ്ലാസ്റ്റിക് മലിനീകരണം, ആരോഗ്യവകുപ്പ് സെമിനാർ സംഘടിപ്പിച്ചു

പ്ലാസ്റ്റിക് മലിനീകരണം, ആരോഗ്യവകുപ്പ് സെമിനാർ സംഘടിപ്പിച്ചു


ചെന്നലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു.


തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന സെമിനാർ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. 


ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ജില്ലാ സർവയലൻസ് ഓഫീസർ ഡോ ദിനേഷ് പി, എൻ സി ഡി ജില്ലാ നോഡൽ ഓഫീസർ ഡോ ദീപ കെ ആർ, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ സുഷമ, ജില്ലാ മീഡിയ & എജുക്കേഷൻ ഓഫീസർ വിൻസൻറ് സിറിൾ തുടങ്ങിയവർ  വിഷയാവതരണം നടത്തി . മെഡിക്കൽ ഓഫീസർ ഡോ ദിവ്യകല സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ നന്ദിയും പറഞ്ഞു. തരിയോട് ഹെൽത്ത്‌ ബ്ലോക്കിൽ നിന്നുള്ള ആരോഗ്യ പ്രവർത്തർ, ആശ വർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post