മണിമുണ്ട വയപ്പുറം റോഡ് ഗതാഗതയോഗ്യമാക്കി:വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ ഉദ്ഘാടനം ചെയ്തു
ചാത്തമംഗലം:
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയ വാർഡ് 12 ലെ മണിമുണ്ട-വയപ്പുറം റോഡ് വാർഡ് മെമ്പർ ശിവദാസൻ ബംഗ്ലാവിൽ ഉദ്ഘാടനം ചെയ്തു.
റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശവാസികളുടെ ചിരകാലാഭിലാഷമാണ് സഫലമായത്.
ഉദ്ഘാടന ചടങ്ങിൽ ധർമ്മാം ഗധൻ, അബ്ദുൾഖൈസ്, എൻ. അബ്ദുല്ല മാസ്റ്റർ, ഗോപാലൻ പി.കെ, ഫഹദ് പാഴൂർ, ഇസുദീൻ, സുബ്രഹ്മണ്യൻ സി.കെ, സുരേഷ് വി, ലാബിദ് എന്നിവർ സംസാരിച്ചു. പുതിയ റോഡ് പ്രദേശത്തിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നും ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
Tags:
Kunnamangalam News