Trending

അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി

അനുമോദനവും
കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തി


കെ.പി. ഗോവിന്ദൻ കുട്ടി സ്മാരക വായന ചെറുകുളത്തൂർ യുവതയുടെ നേതൃത്വത്തിൽ "ആനന്ദം "
അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസ്സും സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ. പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. യുവത ജോ : സെക്രട്ടറി അഭിനവ് കൃഷ്ണ.പി എസ്. അദ്ധ്യക്ഷത വഹിച്ചു.
കരിയർ ഗൈഡൻസ് ക്ലാസ്സ് കരിയർ കൗൺസിലർ & മെൻ്റർ ടി.കെ.എ നാസ്സർ മാസ്റ്റർ സംസാരിച്ചു.
SSLC, Plus2 , LSS, USS, ഫുട്ബോൾ ടൂർണ്ണമെൻ്റ് വിജയികൾ, അടുക്കള ത്തോട്ടം, പൂന്തോട്ടം തുടങ്ങിയവയിൽ വിജയികളായവർ എന്നിവരെ പരിപാടിയിൽ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കബളത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.പി. മാധവൻ , പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി. അനിത,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം.ചന്ദ്രശേഖരൻ , വായനശാല സെക്രട്ടറി വിശ്വനാഥൻ.ഇ എന്നിവർ ആശംസകൾ അർപ്പിച്ചു. യുവത സെക്രട്ടറി ശ്രീദത്ത് ശ്രീനിവാസൻ സ്വാഗതവും വായനശാല ഭരണസമിതി അംഗം അംശുമതി. കെ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post