പരിസ്ഥിതി ദിനാചരണം നടത്തി.
കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ നേതൃത്വത്തിൽ എ.എൽ.പി.സ്ക്കൂൾ ചെറുകുളത്തൂർ ഈസ്റ്റിൽ വെച്ച് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണം വൃക്ഷ തൈകൾ വിതരണ ഉദ്ഘാടനം കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് കെ.പി. സുരേന്ദ്രനാഥ് നിർവ്വഹിച്ചു. വായനശാല സെക്രട്ടറി വിശ്വനാഥൻ. ഇ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി.എം ചന്ദ്രശേഖരൻ ആശംസയർപ്പിച്ചു. തൈ വിതരണം മുതിർന്ന കർഷകൻ ചെമ്പായി സദാനന്ദൻ നടത്തി. സീഡ് 17-ാം വാർഷിക ഉദ്ഘാടനവും ചടങ്ങിൽ വെച്ച് നടത്തപ്പെടുകയുണ്ടായി. നിയാസ് മാസ്റ്റർ. പി. വിശദീകരണം നടത്തി. സ്ക്കൂൾ പ്രധാനദ്ധ്യാപിക പി. പ്രീതി ടീച്ചർ സ്വാഗതവും , സ്റ്റാഫ് സെക്രട്ടറി സൗമ്യ. സി നന്ദിയും പറഞ്ഞു.
Tags:
Peruvayal News