Trending

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റാഷിന് ആദരം

നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റാഷിന് ചെറൂപ്പ ഷറഫുദ്ദീൻ ജുമാഅത്ത് പള്ളി കമ്മിറ്റിയുടെ ആദരം


ചെറൂപ്പ:
അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ ഉന്നത വിജയം നേടിയ റാഷിനെ ചെറൂപ്പ ഷറഫുദ്ദീൻ ജുമാഅത്ത് പള്ളി കമ്മിറ്റി ആദരിച്ചു. റാഷിന്റെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ടുള്ള ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഖുതബാ ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉപഹാരം നൽകി.
മഹല്ല് പ്രസിഡന്റ് എ.കെ. മുഹമ്മദലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആർ.വി. കുട്ടിഹസ്സൻ ദാരിമി, അബൂബക്കർ ഫൈസി മലയമ്മ, കെ. മൂസ മൗലവി, കെ.പി. കോയ, അബ്ദുറഹിമാൻ മാസ്റ്റർ, ഷുക്കൂർ മാസ്റ്റർ, വി.പി. മുഹമ്മദ് മാസ്റ്റർ, എ.കെ. ഉമ്മർ, പി. പരീക്കുട്ടി, വി. മോയിൻകുട്ടി ഹാജി, കെ.എം. ബഷീർ, ടി.കെ. മുഹമ്മദലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സെക്രട്ടറി എം.കെ. റസാഖ് മാസ്റ്റർ സ്വാഗതം ആശംസിച്ചപ്പോൾ സി.കെ. അബ്ദുല്ല നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post