22 വർഷത്തെ സൈനിക സേവനത്തിന് ശേഷം നാട്ടിലെത്തിയ രാജീവിന് ഗ്രാമസഭയുടെയും വാർഡ് മെമ്പറുടെയും ആദരം
22 വർഷത്തെ ധീരമായ സൈനിക സേവനത്തിന് ശേഷം നാട്ടിലെത്തിയ രാജീവിന് 4-ാം വാർഡ് ഗ്രാമസഭയുടെയും വാർഡ് മെമ്പർ മൊയ്തു പിടിക്കണ്ടിയുടെയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണം നൽകി. വാർഡ് മെമ്പർ മൊയ്തു പിടിക്കണ്ടി രാജീവിന് മൊമൻ്റോ നൽകി ആദരിച്ചു.
ഗ്രാമസഭയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ് ആശംസാ പ്രസംഗം നടത്തി. രാജ്യത്തിന് വേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച രാജീവിൻ്റെ സേവനങ്ങളെ അവർ പ്രശംസിച്ചു. തുടർന്ന്, തനിക്ക് ലഭിച്ച ആദരവിന് രാജീവ് നന്ദി പ്രസംഗം നടത്തി. തൻ്റെ സേവനകാലത്തെ അനുഭവങ്ങളും നാട്ടിലെത്തിയ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
Tags:
Mavoor News