മാനവിക ഐക്യ സന്ദേശ സദസ്സ് സ്വാഗത സംഘം രൂപീകരിച്ചു.
കേരളാ കലാ ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി ജൂലൈ 12ന് കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന മാനവിക ഐക്യ സന്ദേശസദസ്സ് വിജയിപ്പിക്കുന്നതിന് വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.
കോഴിക്കോട് മെഡി.കോളേജിനടുത്തുള്ള ഹോട്ടൽ സന ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ച കൺവെൻഷൻ ജില്ലാ മുസ്ലിം യൂത്ത് ലീഗ് സീനിയർ വൈ. പ്രസിഡണ്ട് സി.ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്തു.
സുബൈർ നെല്ലൂളിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ചെയർമാൻ തൽഹത്ത് കുന്ദമംഗലം, മജീദ് അമ്പലക്കണ്ടി, മുജീബ് റഹ്മാൻ ഇടക്കണ്ടി, കെ.കെ.കോയ, ഖാദർ ഹാജി കൊടുവള്ളി, അബ്ദുള്ളക്കോയ ചെറുപ്പ,, റഷീദ് നാസ്, ടി.കെ.സീനത്ത്, കെ.എം.ആശിഖ് ബേപ്പൂർ, വി.പി.സലീം മുട്ടാഞ്ചേരി ,കാസിം പള്ളിത്താഴം, സുബൈദ കുന്ദമംഗലം, എന്നിവർ സംസാരിച്ചു.
കലാ ലീഗിന്റെ ജില്ലയിലെ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.
വിളയിൽ ഫസീലയുടെ സ്മരണാർഥം കലാരംഗത്ത് മികച്ച സംഭാവനകൾ നൽകിയവരെ കണ്ടെത്തി അവാർഡ് നൽകുവാനും ഗാന വിരുന്ന് സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
Tags:
Kuttikattoor News