Trending

ഊർജ്ജ സംരക്ഷണ സെമിനാർ പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഷാജി പുത്തലത്ത് ഉത്ഘാടനം ചെയ്തു.

ഊർജ്ജ സംരക്ഷണ സെമിനാർ
പെരുമണ്ണ ഗ്രാമ പഞ്ചായത്ത് ഊർജ്ജസംരക്ഷണ സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉത്ഘാടനം ചെയ്തു.


നെറ്റ് സീറോ കാർബൺ -ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി
വിശ്വ ശാന്തി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ ഹരിതകേരളം മിഷനും സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്.
വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളിൽ ഇടപെടുന്നതു സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് പ്രധാന ഉദ്ദേശ്യം.
എനർജി മാനേജ്മെൻ്റ് സെൻ്റർ റിസോർസ് പേർസൺ അഡ്വ.പി. ജാനകി ക്ലാസ്സെടുത്തു.
എനർജി മാനേജ്മെൻ്റ് സെൻ്ററിൻ്റെ LED റിപ്പയറിംഗ് കേമ്പിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. പഞ്ചായത്ത് വൈ. പ്രസിഡണ്ട് ശ്രീമതി .ഉഷ അധ്യക്ഷത വഹിച്ചു.
ഹരിത കേരളം മിഷൻ ജില്ലാകോ ഓർഡിനേറ്റർ പി.ടി.പ്രസാദ്, വിശ്വ ശാന്തി ഫൗണ്ടേഷൻ പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിമായ മനോഹരൻ, രാജേഷ് (RP ഹരിത കേരളം മിഷൻ) എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് അസി.സെക്രട്ടറി എൻ.സുരേഷ് കുമാർ സ്വാഗതവും SEUFകൺസൾട്ടൻ്റ് ടി.പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post