Trending

അധ്യാപകരുടെ അവകാശങ്ങൾക്കായി കെ.എസ്.ടി.യു. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

അധ്യാപകരുടെ അവകാശങ്ങൾക്കായി കെ.എസ്.ടി.യു. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു


കോഴിക്കോട്:
കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (KSTU) സംസ്ഥാന വ്യാപകമായി അധ്യാപകരുടെ അവകാശ നിഷേധങ്ങൾക്കെതിരെ സ്കൂൾതല പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ക്ഷാമബത്തക്ക് മുൻകാല പ്രാബല്യം നൽകുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, പി.എസ്.സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക, മെഡിസെപ്പ് വഴി ജീവനക്കാരെ ചൂഷണം ചെയ്യാതിരിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, കായിക അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക, വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോമും പുസ്തകങ്ങൾ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, നിയമനം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ഇംഗ്ലീഷ് അധ്യാപകർക്ക് ജോലി സുരക്ഷിതത്വം നൽകുക, ഭിന്നശേഷി വിഷയം പറഞ്ഞ് നിയമന അംഗീകാരം നൽകാത്ത സർക്കാർ നടപടി പുന: പരിശോധിക്കുക, സ്പെഷലിസ്റ്റ് അധ്യാപകരോടുള്ള അവഗണന അവസാനിപ്പിക്കുക, പാഠപുസ്തക രചനയിലെ അപാകതകൾ പരിഹരിക്കുക, വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കൊണ്ടാണ് പ്രതിഷേധ സംഗമം നടത്തിയത്.


കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന പ്രതിഷേധ സംഗമം കെ എസ്.ടി.യു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ പി സാജിദ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല ജനറൽ സെക്രട്ടറി ടി കെ ഫൈസൽ, സിറ്റി സബ്ജില്ല ട്രഷറർ അസ്ഹർ എൻ എം നഫ്സിഖ്, ഷാജഹാൻ സി, ഷാനവാസ് എം പി, സിറാജുദ്ദീൻ കെ.എം, ഷാനിബ എം, നാഫില ടി, അഫീഫ, സഹദ്, ആസിഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post