Trending

കുറ്റിച്ചിറ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ശുചീകരിച്ചു

കുറ്റിച്ചിറ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ശുചീകരിച്ചു


കോഴിക്കോട്: നഗരത്തിലെ ചിരപുരാതന വിദ്യാലയമായ കുറ്റിച്ചിറ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും മെക് 7 നൈനാവളപ്പ് കൊതി മിനി സ്റ്റേഡിയം മെമ്പർമാരുടെ നേതൃത്വത്തിൽ പൂർണമായും ശുചീകരിച്ചു.
വിദ്യാലയത്തിലെ പഠന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് മുൻ കൗൺസിലർ കെ പി അബ്ദുല്ല കോയ നേതൃത്വം നൽകി.


അദ്ദേഹം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
മെക് 7 നൈനാവളപ്പ് കൊതി മിനി സ്റ്റേഡിയം ചെയർമാൻ കെ വി ഇസ്ഹാഖ്, കോഓർഡിനേറ്റർ ഷബീർ ഉസ്മാൻ പി പി, ട്രെയിനർ എ എം നെംഷീദ്, പി ടി ആസാദ്, പി ടി എ പ്രസിഡന്റ് ഷറഫുദ്ദീൻ, ബഷീർ എ വി, അരുൺ ജോദി, സലാം കല്ലായി, എം അഹമ്മദ് കോയ, അഷ്റഫ്, മുജീബ് റഹ്മാൻ, പി എൻ വലീദ്, ഹാറൂൺ പി ടി, ഉമ്മർ ടി പി, ശിവദാസ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഈ കൂട്ടായ്മ ശ്രദ്ധേയമായി.

Post a Comment

Previous Post Next Post