Trending

യുവത്വം ഒരു മനുഷ്യായുസ്സിന്റെ ഏറ്റവും സുപ്രധാനമായ കാലഘട്ടമാണ്.

ഈദ് സന്ദേശം:
യുവത്വം ഒരു മനുഷ്യായുസ്സിന്റെ ഏറ്റവും സുപ്രധാനമായ കാലഘട്ടമാണ്.


സത്യത്തിന്റെയും നന്മയുടെയും സരണിയിൽ ആ സുവർണ കാലം അർപ്പിക്കുമ്പോഴാണ് ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിൽ യുവത്വം ധന്യമാവുന്നത്.
ആദർശ പിതാവായ പ്രവാചകൻ ഇബ്റാഹിം(അ) ആ രംഗത്തെ ഉജ്വല മാതൃകയാണ്. ആദർശ വീഥിയിൽ അടി പതറാതെ നിലകൊണ്ട യൗവ്വനമായിരുന്നു അദ്ദേഹത്തിൻ്റേത്.  സമാധാനമാണ് ഇബ്രാഹിം നബിയുടെ പ്രാർത്ഥനകളിൽ മുഴങ്ങി കേൾക്കുന്നത്. ഈദ് ആഘോഷങ്ങൾക്കിടയിൽ  ഫസ്തീനിന്റെ വേദന നമുക്ക് മറക്കാൻ കഴിയില്ല പ്രാർത്ഥനകളിലും ആഘോഷങ്ങളിലും അവർ നമ്മുടെ ഹൃദയങ്ങളിലുണ്ടാവണം. കർമ്മ വഴിയിൽ ഇബ്റാഹീമീ മാർഗം നെഞ്ചേറ്റി നമുക്ക് മുന്നോട്ട് കുതിക്കാം. ഏവർക്കും ഈദ് ആശംസകൾ.

ഷുക്കൂർ സ്വലാഹി
(ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി)

Post a Comment

Previous Post Next Post