ലഹരിക്കെതിരെ മാങ്കാവിൽ വനിതാ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
മാങ്കാവ്:
ലഹരിയില്ലാ നാട് ശാന്തിയുള്ള വീട് എന്ന പ്രമേയവുമായി MGM മാങ്കാവ് ശാഖ വനിതകൾക്കായി ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
മണ്ഡലം സെക്രട്ടറി റംല അധ്യക്ഷത വഹിച്ച പരിപാടി വാർഡ് കൗൺസിലർ ഷാഹിദ സുലൈമാൻ ഉദ്ഘാടനം ചെയ്തു. സുഹറ ടീച്ചറുടെ ഖിറാഅത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.
ലഹരി നിർമാർജന സമിതി (LNS) സംസ്ഥാന സെക്രട്ടറി സുബൈർ നെല്ലൂളി ലഹരി വിരുദ്ധ ബോധവൽക്കരണത്തെക്കുറിച്ച് ക്ലാസെടുത്തു.
ലഹരിക്കെതിരായ പ്രചരണം സ്വന്തം വീടുകളിൽ നിന്ന് തന്നെ ആരംഭിക്കണമെന്നും സ്ത്രീ കൂട്ടായ്മ ലഹരിക്കെതിരെ പോരാടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Tags:
Kozhikode News