Trending

PDC അത്ര ചെറിയ ഡിഗ്രി അല്ല' ജൂൺ 13-ന് തീയേറ്ററുകളിൽ

PDC അത്ര ചെറിയ ഡിഗ്രി അല്ല' ജൂൺ 13-ന് തീയേറ്ററുകളിൽ


ഫിറോസ് നാദാപുരം സംഗീതത്തിൻ്റെ രാജകുമാരൻ!
സമകാലിക സംഭവങ്ങളും തമാശയും ചേർത്തൊരുക്കിയ 'PDC അത്ര ചെറിയ ഡിഗ്രി അല്ല' എന്ന ചിത്രം 2025 ജൂൺ 13-ന് തീയേറ്ററുകളിലെത്തും. ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞൻ ഫിറോസ് നാഥാണ്. മാപ്പിളപ്പാട്ട് രംഗത്തെ കുലപതിയും 'മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ' എന്ന് അറിയപ്പെടുന്ന ഫിറോസ് നാദാപുരം തന്നെയാണ് ഈ ഫിറോസ് നാഥ് എന്ന് അറിയുമ്പോൾ ആസ്വാദകർക്ക് ഇരട്ടി മധുരമാകും.
റാഫി മതിരയും ഇല്യാസ് കടമേരിയും എഴുതിയ വരികൾക്ക് ഫിറോസ് നാഥ് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ കെ.എസ് ചിത്ര, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവർ ചേർന്നാലപിച്ച വ്യത്യസ്ത വിഭാഗങ്ങളിലുള്ള 4 ഗാനങ്ങളാണുള്ളത്. ഈ ഗാനങ്ങൾ ചിത്രത്തിന് ഒരു പ്രത്യേക ആകർഷണമാകും.
മാപ്പിളപ്പാട്ട് രംഗത്ത് ഒട്ടനവധി ഗാനങ്ങൾ രചിച്ച് സംഗീതം നൽകി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ഫിറോസ് നാദാപുരം. അദ്ദേഹത്തിൻ്റെ ഈ പുതിയ ചുവടുവെയ്പ്പ് മലയാള സിനിമ സംഗീത ലോകത്തും ശ്രദ്ധേയമാകും. കൂടാതെ, ചാറ്റൽമഴ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ സജീവ അംഗം കൂടിയായ ഫിറോസ് നാദാപുരത്തിന് ട്രൂ ലൈവ് ഓൺലൈൻ മീഡിയ ചാനലിന്റെ മാനേജിംഗ് ഡയറക്ടറായ ആമിനാ ജിജുവിന്റെ എല്ലാവിധ ആശംസകളും!

Post a Comment

Previous Post Next Post