തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള പ്രവേശനോത്സവം വരവേൽപ്പ് 2025 തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉൽഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു . ജിഷ എം പോൾ, മാത്യു എൻ പി, സാജിദ് പി കെ, സജ്‌ന എൻ, നജഫാത്തിമ, എ ജാഫർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ രാധിക എം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.