കോഴിക്കോട് അംബാടി അംഗനവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു
കോഴിക്കോട്:
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ അംബാടി അംഗനവാടി (നമ്പർ 136, ഇബ്രാഹിം പാലം) ഈ വർഷത്തെ പ്രവേശനോത്സവം ജൂൺ 3, 2025-ന് വർണ്ണാഭമായി ആഘോഷിച്ചു. ചെമ്മങ്ങാട് സ്റ്റേഷൻ സി.ഐ. മുഹമ്മദ് റിജാസ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
സി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുണ്ടുങ്ങൽ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പി.എൻ. അബ്ദുള്ളക്കോയ, അബൂദുൽ കലാം ആസാദ്, അലി ഉസ്മാൻ, സി.പി. അസ്സൻകോയ, ഇസ്ഹാഖ് കെ.വി., മെഹബൂബ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
Tags:
Kozhikode News