Trending

കെ.പി. വിജയന് മാവൂരിൽ അനുസ്മരണം

കെ.പി. വിജയന് മാവൂരിൽ അനുസ്മരണം


മാവൂർ: അരനൂറ്റാണ്ടുകാലം മാവൂരിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന കെ.പി. വിജയനെ മാവൂർ സൗഹൃദവേദി അനുസ്മരിച്ചു. സൗഹൃദ വേദിയുടെ സ്ഥാപക നേതാക്കളിൽ പ്രധാനിയായിരുന്നു അദ്ദേഹം.
അനുസ്മരണ സമ്മേളനം മാവൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് എം. ധർമ്മജൻ ഉദ്ഘാടനം ചെയ്തു.


സൗഹൃദ വേദി വൈസ് പ്രസിഡൻ്റ് എം.ടി. ജോസ് അധ്യക്ഷത വഹിച്ചു.
വേദി സെക്രട്ടറി റസ്സാഖ് ചെറുപ്പ, ഉപാധ്യക്ഷൻ അബ്ദുള്ള മാനൊടുകയിൽ, കെ.പി. രാജശേഖരൻ, ഓനാക്കിൽ ആലി, കെ.വി. ശംസുദ്ദീൻ ഹാജി, ഇ.എൻ. വിജയകുമാർ, പി. രാമമൂർത്തി, പി. അബ്ദുല്ലത്തീഫ്, എം.പി. മുഹമ്മദ്, അലങ്കാരം അബ്ദുൽ കരീം എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Post a Comment

Previous Post Next Post