Trending

മടവൂർമുക്കിൽ അനുപമ സാംസ്കാരിക സമിതിയുടെ അനുമോദനച്ചടങ്ങ്

മടവൂർമുക്കിൽ അനുപമ സാംസ്കാരിക സമിതിയുടെ അനുമോദനച്ചടങ്ങ്


മടവൂർമുക്ക്: മടവൂർമുക്ക് സാംസ്കാരിക സമിതിയായ "അനുപമ", എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.


മടവൂർമുക്കിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ഫെബ്ന അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാർത്ഥികൾക്കായി "പഠനത്തിൽ എങ്ങനെ ശ്രദ്ധ ചെലുത്താം" എന്ന വിഷയത്തിൽ റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ എ.പി. അക്ഷയ് കുമാർ പ്രഭാഷണം നടത്തി. ജനാർദനൻ.കെ അധ്യക്ഷനായ ചടങ്ങിൽ യു.കെ. മുഹമ്മദ് അബ്ദുറഹ്മാൻ, അനിൽകുമാർ ടി.പി, അബ്ദുൽ അസീസ് ഇ, റഷീദ് എൻ.കെ, അബു ഇ, ഹനീഫ എൻ, മനോജ്.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.


വി.കെ. മോഹൻദാസ് സ്വാഗതവും അബ്ദുൽ ലത്തീഫ് യു.കെ. നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post