ലഹരി വിരുദ്ധ ദിനവും സൗന്ദര്യ ലഹരി പാരായണവും
നല്ല നാളേക്കായി നമുക്ക് ഒന്നുചേരാം
കേരള ബ്രാഹ്മണ സഭ കോഴിക്കോട് ജില്ല വനിത വിഭാഗത്തിന്റെയും, യുവജന വിഭാഗത്തിന്റെയും നേതൃത്വത്തിൽ, ലഹരി വിരുദ്ധ ബോധവൽക്കരണവും, സൗന്ദര്യ ലഹരി പാരായണവും തളി ബ്രാഹ്മണ സമൂഹത്തിൽ വെച്ച് നടന്നു.
തളി വേദ പാഠശാല വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ, യുവജന വിഭാഗം ഖജാൻജി എച്ച്. ആനന്ദ് കൃഷ്ണ സ്വാഗതവും, കേരള ബ്രാഹ്മണ സഭ കോഴിക്കോട് ജില്ല സെക്രട്ടറി ശിവാനന്ദൻ കെ. ബി. അധ്യക്ഷത വഹിച്ചു. മിംസ് ഹോസ്പിറ്റൽ ഓൺകോളജി വിഭാത്തിലെ ഡോക്ടറായ സതീഷ് പദ്മനാഭൻ ലഹരി വിരുദ്ധ പരിപാടിയിൽ മുഖ്യാതിഥിയായി, യുവതലമുറയുടെ ഇന്നത്തെ ലഹരിഉപയോഗവും അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചും, അതിലേക്ക് എത്തിച്ചേരാതെ നല്ല ചിന്തകളിലൂടെ നല്ല മാർഗത്തിലേക്ക് നയിക്കുവാൻ ആദിശങ്കരാചാര്യരുടെ സൗന്ദര്യ ലഹരി മുതലായ സ്തോത്രങ്ങൾ പാരായണം ചെയ്യുന്നതിലൂടെ സാധിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിത വിഭാഗം സ്റ്റേറ്റ് മെമ്പർ എസ്. രുഗ്മിണി, സിറ്റി യൂണിറ്റ് പ്രസിഡന്റ് എസ് കെ. ബാലസുബ്രഹ്മണ്യൻ, , തിരുവണ്ണൂർ ഉപസഭ പ്രതിനിധി മല്ലിക എന്നിവർ ലഹരി വിരുദ്ധ ബോധവൽക്കരണത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് സൗന്ദര്യ ലഹരി പാരായണവും നടന്നു. വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യൻ പരിപാടിക്ക് നന്ദി അറിയിച്ചു.
Tags:
Kozhikode News