Trending

മെക് സെവൻ രാമനാട്ടുകരയിൽ യോഗ ദിനം ആചരിച്ചു

മെക് സെവൻ രാമനാട്ടുകരയിൽ യോഗ ദിനം ആചരിച്ചു


രാമനാട്ടുകര :  
ഒരു ഭൂമിക്ക്, ഒരു ആരോഗ്യത്തിന് യോഗ" എന്ന പ്രമേയത്തിന് ഊന്നൽ നൽകി പതിനൊന്നാമത്  അന്താരാഷ്ട്ര യോഗദിനം' മെക് സെവൻ' രാമനാട്ടുകരയുടെ നേതൃത്വത്തിൽ
ആചരിച്ചു.


 രാമനാട്ടുകര നഗരസഭ ഉപാധ്യക്ഷൻ പി കെ അബ്ദുൽ ലത്തീഫ്‌ ഉദ്ഘാടനം ചെയ്തു.ഈ വർഷത്തെ യോഗ ദിനാചരണമുദ്രാവാക്യം വ്യക്തിഗത ആരോഗ്യവും ഗ്രഹത്തിന്റെ ആരോഗ്യവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന് ഊന്നൽ നൽകുന്നു. നമ്മുടെ ശരീരവും മനസ്സും ആരോഗ്യകരമായിരിക്കുമ്പോൾ, സമൂഹത്തെയും പരിസ്ഥിതിയെയും പരിപാലിക്കാൻ നമുക്ക് കൂടുതൽ കഴിയും എന്ന ആശയമാണ് ഇത് മുന്നോട്ട് വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
യോഗയുടെ ആശയങ്ങളും രീതികളും ഉൾപ്പെടുത്തി ഏതു പ്രായക്കാർക്കും അരമണിക്കൂർ കൊണ്ട് വളരെ ലളിതമായി ചെയ്യാവുന്ന മെക് സെവൻ ഹെൽത്ത് ക്ലബ്ബിന്റെ പ്രഭാത വ്യായാമ കൂട്ടായ്മ എല്ലാവരും ശീലമാക്കണമെന്നും അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്നും അദ്ധേഹം ആഹ്വാനം ചെയ്തു.
 മെക് 7 സർട്ടിഫൈഡ് ട്രൈനർ എൻ എസ് സണ്ണി സ്വാഗതം പറഞ്ഞു.മെക് 7 രാമനാട്ടുകര കോഡിനേറ്റർ കെ.ടി റസാഖ് അധ്യക്ഷനായി. പരിശീലകരായ കെ സുനിൽകുമാർ , സി.കെ കബീർ,മഹ്ദൂം മുണ്ടിയൻ കാവിൽ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. പാച്ചീരി സൈതലവി, സിദ്ദീഖ് വൈദ്യരങ്ങാടി, കെ ടി ആസിഫ്, മൊയ്തീൻ ഹാജി സംസാരിച്ചു

Post a Comment

Previous Post Next Post