Trending

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച റോഡുകൾ നാടിന് സമർപ്പിച്ചു

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച റോഡുകൾ നാടിന് സമർപ്പിച്ചു


മടവൂർ:
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പൂന്താനത്ത് താഴം പൈമ്പാലശ്ശേരി റോഡ്, കാവാട്ടുതാഴം പുതിയേടത്ത് കണ്ടി റോഡുകളുടെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മടവൂർ ഡിവിഷൻ മെമ്പർ സലീന സിദ്ദീഖലി നിർവഹിച്ചു.


മടവൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ ഫെബിന അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റോഡുകൾ നാടിന് സമർപ്പിച്ചു.
വാർഡ് വികസന സമിതി കൺവീനർ ജിർഷാദ് എടന്നിലാവിൽ സ്വാഗതം ആശംസിച്ചു.


 പി കെ സുലൈമാൻ മാസ്റ്റർ, വിസി റിയാസ്ഖാൻ, ഹമീദ് മടവൂർ, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, വി സി അബൂബക്കർ, കെ അസീസ് മാസ്റ്റർ, ബീന പുതിയേടത് കണ്ടി, കെ സി ഉമ്മർ, എൻ കെ മുനീർ, കെ കുമാരൻ, കുഞ്ഞയിഷ മേപ്പുതലത്, ടി കെ ശ്രീമതി, ടി കെ അബൂബക്കർ, പി കെ ബാലൻ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുകയും ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.

Post a Comment

Previous Post Next Post