Trending

കൂളിമാട് 1500ലധികം വാഴകൾ നിലംപൊത്തി

കൂളിമാട് 1500ലധികം വാഴകൾ നിലംപൊത്തി


കുളിമാട്:
കനത്ത മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. വെള്ളിയാഴ്ച രാത്രി വീശിയ ശക്തമായ കാറ്റിൽ 1500ലധികം വാഴകൾ നിലംപൊത്തി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് 10-ാം വാർഡിൽ കുളിമാട് നടേൻപാടത്താണ് വാഴകൾ നിലംപൊ ത്തിയത്. ഇ.എം. മുഹമ്മദിൻ്റെ 150, ഇ.എം. അഹ മദ്കുട്ടിയുടെ 500, റസാഖിൻ്റെ 150, കബീറിന്റെ 300, കുന്നത്ത് മുഹമ്മദ് 100 വാഴകൾ നിലംപൊ ത്തിയതിൽപ്പെടും. കുലച്ച് മുപ്പെത്താറായ വാഴകളാണ് നിലംപൊത്തിയത്.

കഴിഞ്ഞവർഷങ്ങളിലും ഈ വയലിൽ നിരവധി വാഴകൾ നിലംപൊത്തിയിരുന്നു. ഇതിന്റെ ഇൻഷുറൻസ് തുകപോലും ഇതുവരെ കിട്ടിയിട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ലോണെടുത്തും കടംവാങ്ങിയും കൃഷിയിറക്കിയവരാണ് കർഷകരിലേറെയും. കാറ്റിൽ നിരവധി മരങ്ങളും നിലംപൊത്തി.

ഇതുമൂലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാത്രി മുതൽ വൈദ്യുതി നിലച്ചു.

Post a Comment

Previous Post Next Post