സിഐടിയു ഓഫീസിന്റെ മേൽക്കൂര തകർന്നുവീണു
മാവൂർ മാവൂരിലെ സിഐടിയു
ഓഫീസിന്റെ മേൽക്കൂര പ്രവൃത്തി നടക്കുന്നതിനിടെ തകർന്നുവീണു. തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. കാലപ്പഴക്കത്താൽ മരത്തിന്റെ മേൽക്കൂര ജീർണിച്ചതിനാൽ മാറ്റി പകരം ഇരുമ്പിന്റെ മേൽക്കൂ രയാക്കുന്നതിനിടെയാണ് തകർന്നത്. ആറോളം തൊഴിലാളികളുണ്ടാ യിരുന്നു. ഇവർ ഒഴിഞ്ഞുമാറിയ തിനാൽ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
Tags:
Mavoor News