വിദ്യാർത്ഥികൾക്കായി പഠനപ്രശ്ന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
സുൽത്താൻ ബത്തേരിയിൽ പ്രവർത്തിക്കുന്ന ബ്രെയിൻ വേവ് ലേർണിംഗ് ഹബ്ബിൽ വെച്ച് ഗവൺമെന്റിന്റെ ആയുർ സ്പർശം പദ്ധതിയുമായി സഹകരിച്ച് സൗജന്യ പഠന പ്രശ്ന നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ പഠനത്തിലെ പിന്നോക്കാവസ്ഥയുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരം കാണുന്നതിനാണ് ക്യാമ്പ് ലക്ഷ്യം വെച്ചത്. ക്യാമ്പിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് പ്രത്യേക യോഗ സെഷനും രക്ഷിതാക്കൾക്ക് അവബോധം നൽകുന്ന പ്രത്യേക സെഷനും ക്യാമ്പിന്റെ ഭാഗമായിരുന്നു. ബ്രെയിൻ വേവ് ലേണിംഗ് ഹബ്ബിന്റെ ഡയറക്ടർ ഹസീന ടീച്ചർ സംസാരിച്ചു.ജില്ലാ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരായ ഡോ.സുൽഫത്ത്,ഡോ.പാർവ്വതി ചന്ത്,ഡോ.ഷിംന മോൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:
Kerala News