Trending

പെരുവയൽ ഗ്രാമപഞ്ചായത്ത് നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പെരുവയൽ ഗ്രാമപഞ്ചായത്ത് നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സഹവാസ ക്യാമ്പ് പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുബിത തോട്ടഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

പെരുവയൽ:
വർധിച്ചു വരുന്ന ലഹരിയുടെ ഭീതിക്കിടയിൽ, പെരുവയൽ ഗ്രാമപഞ്ചായത്തിലെ നാലാം ക്ലാസിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസം ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്ത് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.


പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം സമൂഹത്തെ അടുത്തറിയാനും പരസ്പരം സഹകരിക്കാനും ഈ ക്യാമ്പുകൾ കുട്ടികൾക്ക് അവസരം നൽകും.
ഓപ്പറേഷൻ ഡാർക്കിന്റെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിൽ ഗ്രാമപഞ്ചായത്തിലെ എല്ലാ നാലാം ക്ലാസ് വിദ്യാർത്ഥികളും പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
08-05-2025ന് രാവിലെ 9.30ന് ആരംഭിച്ച ക്യാമ്പ് അടുത്ത ദിവസം രാവിലെ 8 മണിക്കാണ് അവസാനിക്കുന്നത്. ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ രാത്രിയിൽ സ്കൂളിൽ താമസിച്ചു.


ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ദീൻ, മെമ്പർമാരായ ഉനൈസ് അരീക്കൽ, വിനോദ് ഇളവന, അനീഷ് പാലാട്ട്, സലിം, തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഷറഫുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുവയൽ സെൻറ് സേവിയേഴ്സ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ജിബിൻ ജോസെഫ് സ്വാഗതം ആശംസിച്ചു. പുരുഷോത്തമൻ മാസ്റ്റർ ക്ലാസുകൾ നയിച്ചു.

Post a Comment

Previous Post Next Post