കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും ബൈക്കും തട്ടിയെടുത്തു
സി.സി ടി.വി തുമ്പായി:
പ്രതി പിടിയിൽ
കോഴിക്കോട്: മെഡിക്കൽകോളജ് പരിസരത്ത്നിന്നും കത്തി കാണിച്ച് പണവും ബൈക്കും തട്ടിയെടുത്ത കേസ്സിലെ പ്രതിയെ മെഡിക്കൽകോളജ് പിടികൂടി. കുന്ദമംഗലം മുരളീരവത്തിൽ ആദർശ് എന്ന സച്ചു (20)വിനെയാണ് മെഡിക്കൽ കോളജ് പോലീസ് പിടികൂടിയത്.
ഏപ്രിൽ 24 ന് ഉച്ചയോടെയായിരുന്നു കേസിന്നാസ്‌പദ മായ സംഭവം. നൻമണ്ട സ്വദേശിയായ വിപിൻചന്ദ്രൻ എന്നയാളെയും സുഹൃത്തിനെയും മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് തടഞ്ഞു നിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ആദർശ് അടങ്ങുന്ന
സംഘം പണവും ബൈക്കും തട്ടിയെടുത്തു കൊണ്ടു പോവുകയായിരുന്നു.
Tags:
Kozhikode News