ലഹരിക്കെതിരെ എസ് എസ് എഫ് പെരുമണ്ണ സെക്ടർ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
പെരുമണ്ണ :
എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെലിബ്രേറ്റിംഗ് ഹുമാനിറ്റി എന്ന പ്രമേയത്തിൽ ഡ്രഗ്സ്, സൈബർ ക്രൈമിനെതിരെ സെക്ടർ തലങ്ങളിൽ നടന്ന് വരുന്ന
"കേരള കണക്റ്റ് " ഗ്രാമ യാത്രയുടെ
ഭാഗമായി എസ് എസ് എഫ് പെരുമണ്ണ സെക്ടർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.
പെരുമണ്ണ നൂറുൽ ഹുദാ മദ്രസയിൽ നടന്ന ജാഗ്രതാ സദസ്സ് ജില്ലാ എക്സിക്യൂട്ടീവ് അംഗം ഫഹീം വെണ്ണക്കോട് ഉദ്ഘാടനം ചെയ്തു.
സെക്ടർ പ്രസിഡന്റ് ഹസീബ് സഖാഫി പാറക്കണ്ടം അധ്യക്ഷത വഹിച്ചു.
എസ് എസ് എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഷഹദ് സഖാഫി റിപ്പൺ ക്ലാസിന് നേതൃത്വം നൽകി.
Tags:
Perumanna News