ട്രോമാ കെയർ കോഴിക്കോട് കോടാമ്പുഴ യൂണിറ്റ് ആമിന ജിജുവിനെ ആദരിച്ചു
കോഴിക്കോട്:
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനയുടെ കോഴിക്കോട് ജില്ലാ വനിതാ വൈസ് പ്രസിഡന്റും ലൈഫ് സ്കിൽ കൺസൾട്ടന്റും മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റും മാധ്യമപ്രവർത്തകയുമായ ആമിന ജിജുവിന് ട്രോമാ കെയർ കോഴിക്കോട് കോടാമ്പുഴ യൂണിറ്റിന്റെ സ്നേഹാദരം ലഭിച്ചു.
കലാ, കായിക, സാമൂഹിക, സാംസ്കാരിക, സന്നദ്ധ മേഖലകളിൽ സജീവ സാന്നിധ്യമായ ആമിന ജിജുവിനോടുള്ള ആദരസൂചകമായാണ് ട്രോമാ കെയർ കോഴിക്കോട് കോടാമ്പുഴ യൂണിറ്റ് സ്നേഹാദരം നൽകിയത്. കോടാമ്പുഴയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് ഭാരവാഹികൾ ആമിന ജിജുവിന് ഉപഹാരം നൽകി.
ഈ അംഗീകാരത്തിന് നന്ദി അറിയിച്ച ആമിന ജിജു, ട്രോമാ കെയറിൻ്റെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ ആശംസകളും അറിയിച്ചു.
സാമൂഹിക സേവന രംഗത്ത് കൂടുതൽ സജീവമാകാൻ ഇത് തനിക്ക് പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
Tags:
Kozhikode News