Trending

ട്രോമാ കെയർ കോടമ്പുഴ യൂണിറ്റിന്റെ സംഗമം ശ്രദ്ധേയമായി

ട്രോമാ കെയർ കോടമ്പുഴ യൂണിറ്റിന്റെ സംഗമം ശ്രദ്ധേയമായി


കോടമ്പുഴ: ട്രോമാ കെയർ കോഴിക്കോട് (ട്രാക്ക്) കോടമ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഗമം സംഘടിപ്പിച്ചു. കോടമ്പുഴയുടെ സേവനരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ട്രോമാ കെയർ പ്രവർത്തകരും സംഗമത്തിൽ പങ്കെടുത്തു.



ഫറോക്ക് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ ശ്രീ സുജിത്ത്, ഷഹബാസിന്റെ ഉമ്മയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ആമിന ജിജു, റിട്ടയേഡ് പോലീസ് സബ് ഇൻസ്പെക്ടർ സുബൈർ സാർ, ട്രോമാ കെയർ കമ്മിറ്റി ഭാരവാഹികളായ ശ്രീ രാജഗോപാലൻ, ശ്രീ വിജയൻ, ചന്ദ്രേട്ടൻ, ശ്രീ സനൂപ്, ശ്രീ വിനോദ് സാർ, കോടമ്പുഴയുടെ സേവനപാതയിൽ നിറഞ്ഞുനിൽക്കുന്ന ജനാബ് എൻ സി മാഷ്, കബീർ പള്ളി മേത്തൽ, 31-ാം ഡിവിഷൻ കൗൺസിലർ കണ്ണംപറമ്പത്ത് ഫൈസൽ ബാബു, പ്രശാന്ത് എൻ സി, ഹംസക്കോയ കള്ളിയിൽ, റഫീഖ്, കൗൺസിലർ സജിന ടീച്ചർ, ഷണ്മുഖൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ ആശംസകൾ അറിയിച്ചു.


ട്രോമാ കെയർ കോടമ്പുഴ യൂണിറ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ശ്രീ സുജിത്ത് സാർ, ഷഹബാസിന്റെ ഉമ്മയെ ജീവിതത്തിലേക്ക് കൊണ്ടുവന്ന മോട്ടിവേറ്റർ ആമിന ജിജു, സുബൈർ സാർ, എൻ സി മാഷ്, കബീർ പള്ളിമേത്തൽ, ട്രോമാ കെയർ കോടമ്പുഴ യൂണിറ്റിലെ 17 മെമ്പർമാർ എന്നിവരെ യൂണിറ്റ് സ്നേഹത്തോടെ ആദരിച്ചു.
യൂണിറ്റ് ട്രഷറർ ജാഫർ പള്ളിക്കൽ ബസാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് സുനിത കുമാരി അധ്യക്ഷത വഹിച്ചു. യൂണിറ്റിന്റെ മുൻകാല പ്രവർത്തനങ്ങളെക്കുറിച്ച് മുഹമ്മദ് കോടമ്പുഴ വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി റഹ്മത്തുന്നിസ എടവണ്ണപ്പാറ നന്ദി പ്രകാശിപ്പിച്ചു.
കോടമ്പുഴയിലെ സാമൂഹിക സേവന രംഗത്ത് ട്രോമാ കെയർ യൂണിറ്റിന്റെ പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് വിശിഷ്ടാതിഥികൾ അഭിപ്രായപ്പെട്ടു. കൂടുതൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ എല്ലാവരും ആശംസകൾ നേർന്നു.

Post a Comment

Previous Post Next Post