സന്മനസ്സുള്ളവർക്ക് സന്നദ്ധരാവാം കൂട്ടായ്മയുടെ ആദരവ് നാളെ മുക്കത്ത്
മുക്കം: നിസ്വാർത്ഥ ജീവകാരുണ്യ, ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്നവരെ "സന്മനസ്സുള്ളവർക്ക് സന്നദ്ധരാവാം" കൂട്ടായ്മ നാളെ ആദരിക്കും. മുക്കം ഹൈവേ റെസിഡൻസി ഹാളിൽ ഞായറാഴ്ച വൈകുന്നേരം 4 മണിക്കാണ് പരിപാടി നടക്കുന്നത്.
സമൂഹത്തിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്ന ഈ കൂട്ടായ്മയുടെ സംരംഭത്തിന് മുക്കം ഹൈവേ റെസിഡൻസി ഹാൾ സൗജന്യമായി വേദിയൊരുക്കി.
നിസ്വാർത്ഥമായ ജീവകാരുണ്യ പ്രവർത്തനവും ആതുര സേവനവും നടത്തുന്ന പ്രവർത്തകരെയാണ് കൂട്ടായ്മ ആദരിക്കുന്നത്.
ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച അലി ഹസ്സൻ മുക്കം, ബഷീർ പി സി, ഉസ്മാൻ എന്നിവരെ ചടങ്ങിൽ പ്രത്യേകമായി അഭിനന്ദിക്കും. മനുഷ്യാവകാശ സേന കോഴിക്കോട് ജില്ല വനിതാ വൈസ് പ്രസിഡന്റും, ലൈഫ് സ്കിൽ കൺസൾട്ടന്റും, മൈൻഡ് തെറാപ്പിസ്റ്റും, ട്രൂ ലൈവ് ഓൺലൈൻ മീഡിയ ചാനൽ മാനേജിംഗ് ഡയറക്ടറുമായ ആമിന ജിജുവിനെയും ചടങ്ങിൽ ആദരിക്കും.
പ്രശസ്ത സാമൂഹ്യ പ്രവർത്തക കാഞ്ചന മാലയും ചടങ്ങിൽ അതിഥിയായി പങ്കെടുക്കും.
Tags:
Mavoor News