പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി/ജൂനിയർ സൂപ്രണ്ടുമാർക്ക് ഹയർ ഗ്രേഡ്: ഒഴിവുകൾ പരിഗണിക്കുന്നതിൽ അപാകതയെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ
ഏകീകൃത തദ്ദേശ സ്വയം ഭരണ വകുപ്പിലെ പഞ്ചായത്ത് വകുപ്പിൽ അസിസ്റ്റന്റ് സെക്രട്ടറിമാർക്കും ജൂനിയർ സൂപ്രണ്ടുമാർക്കും ഹയർ ഗ്രേഡ് അനുവദിച്ചുകൊണ്ടുള്ള 03.05.2025 ലെ ഉത്തരവിൽ 2024 ഒക്ടോബർ വരെയുള്ള ഒഴിവുകൾ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ. ഇത് അംഗീകരിക്കാനാവില്ലെന്നും 2024 ഡിസംബർ 31 വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കൂടി ഹയർ ഗ്രേഡ് നിർണയത്തിനായി പരിഗണിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
യൂണിയൻ സംസ്ഥാന കമ്മിറ്റിക്കു വേണ്ടി സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ശ്രീ. പോത്തൻകോട് റാഫി ഇന്ന് LSGD അഡിഷണൽ ഡയറക്ടർ അജിത്ത് കുമാർ MP ക്ക് ഇതുസംബന്ധിച്ച് നിവേദനം സമർപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ കുളത്തൂർ ഷെഫീഖ്, അബൂബക്കർ ആമചൽ എന്നിവരും നിവേദന സംഘത്തിൽ സന്നിഹിതരായിരുന്നു.
Tags:
Kozhikode News