Trending

തെരുവ് ചർച്ച നടത്തി

തെരുവ് ചർച്ച നടത്തി


വേടനെ വേട്ടയാടുന്നതിന് പിന്നിൽ കെ.പി. ഗോവിന്ദൻകുട്ടി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ തെരുവ് ചർച്ച നടത്തി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ ജോ:സെക്രട്ടറിയുമായ ഗുലാബ് ജാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് നേതൃസമിതി കൺവീനർ ടി.എം.ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ചർച്ചയിൽ പ്രകാശൻ പറമ്പിൽ, അശോകൻ കളത്തിങ്ങൽ,ഓ.കെ. ചന്ദ്രൻ, കൃഷ്ണൻക്കുട്ടി കല്ലിടുമ്പിൽ, സതീഷ്കുമാർ. അരീക്കരപൊയിൽ, വിനോദ് താഴത്തടത്തിൽ എന്നിവർ സംസാരിച്ചു. ചർച്ചയ്ക്ക് ഗുലാബ് ജാൻ പ്രതികരിച്ചു. വായനശാല ജോ:സെക്രട്ടറി ഷാജു. സി. സ്വാഗതവും, വായനശാല സെക്രട്ടറി വിശ്വനാഥൻ. ഇ . നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post