ദുരന്തനിവാരണ വളണ്ടിയർ പരിശീലവുമായി തരിയോട് ഗ്രാമപഞ്ചായത്ത്.
ചൂരൽമല രക്ഷാപ്രവർത്തകരെ ആദരിച്ചു.
കാവുംമന്ദം: മഴക്കെടുതികൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദുരന്ത മുഖത്തും അപകട സാഹചര്യങ്ങളിലും ശാസ്ത്രീയമായ രീതിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വളണ്ടിയർ പരിശീലനം ഒരുക്കി തരിയോട് ഗ്രാമപഞ്ചായത്ത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.
തരിയോട് ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. എൽ എസ് ജി, ഡി എം പ്ലാൻ കോഡിനേറ്റർ ജയലക്ഷ്മി, ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് എം ഒ ഡി പ്രവീൺകുമാർ പി വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു ഹസൻ എന്നിവർ ക്ലാസ് എടുത്തു. മുണ്ടക്കൈ ചൂരൽമല ദുരന്ത സമയത്ത് വനത്തിലെ ഗുഹക്കുള്ളിൽ നിന്നും വനവാസികളായ കുടുംബങ്ങളെ രക്ഷിച്ച ഫോറസ്റ്റ് ടീം അംഗമായ തരിയോട് സ്വദേശി അനൂപിനെയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത് ഇടക്കാലത്ത് ഒരു അപകടത്തിൽ മരണപ്പെട്ട ഷഫീഖിനെയും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സന്നദ്ധ സംഘടനകളെയും ആണ് ചടങ്ങിൽ വച്ച് ആദരിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണൻ, സൂനാ നവീൻ, ബീന റോബിൻസൺ, സിബിൽ എഡ്വേർഡ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം ബി സുരേഷ്, മെഡിക്കൽ ഓഫീസർ ഡോ ദിവ്യ കല തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ രാധാ മണിയൻ നന്ദിയും പറഞ്ഞു.
Tags:
Kerala News