Trending

സുബൈർ നെല്ലൂളി ഓൾ ഇന്ത്യ ഹജ്ജീസ് ഹെൽപ്പിംഗ് ഹാൻഡ്‌സ് കുന്നമംഗലം നിയോജക മണ്ഡലം കോഡിനേറ്റർ

സുബൈർ നെല്ലൂളി ഓൾ ഇന്ത്യ ഹജ്ജീസ് ഹെൽപ്പിംഗ് ഹാൻഡ്‌സ് കുന്നമംഗലം നിയോജക മണ്ഡലം കോഡിനേറ്റർ


കുന്നമംഗലം:
ഓൾ ഇന്ത്യ ഹജ്ജീസ് ഹെൽപ്പിംഗ് ഹാൻഡ്‌സ് കുന്നമംഗലം നിയോജക മണ്ഡലം ഹജ്ജ് വളണ്ടിയർ കോഡിനേറ്ററായി സുബൈർ നെല്ലൂളിയെ തിരഞ്ഞെടുത്തു. മുസ്ലിംലീഗിന്റെ കീഴിലുള്ള ഈ സംവിധാനത്തിന്റെ ചെയർമാൻ പാണക്കാട് റഷീദലി തങ്ങളാണ്. സംസ്ഥാന കോഡിനേറ്റർ മുജീബ് പുത്തലത്താണ്.
ഹാജിമാർക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ കെഎംസിസിയുമായി സഹകരിച്ച് നൽകുക എന്നതാണ് ഓൾ ഇന്ത്യ ഹജ്ജീസ് ഹെൽപ്പിംഗ് ഹാൻഡ്‌സിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിലും ശാഖാ തലത്തിലും വിവിധ കോഡിനേറ്റർമാരെ നിയമിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. ഹജ്ജ് കർമ്മത്തിന് പോകുന്നവർക്ക് എല്ലാവിധ സഹായവും നൽകാൻ ഈ സംവിധാനം ലക്ഷ്യമിടുന്നു.

Post a Comment

Previous Post Next Post