Trending

വാർമുകിൽ വയലിനിസ്റ്റ് മണികണ്ഠനെ ആദരിച്ചു

വാർമുകിൽ വയലിനിസ്റ്റ് മണികണ്ഠനെ ആദരിച്ചു


സംസ്ഥാന വ്യാപകമായി പ്രവർത്തിച്ചു വരുന്ന സംഗീത - സാംസ്ക്കാരിക, ജീവകാരുണ്യ സംഘടനയായ വാർമുകിൽ ഫൗണ്ടേഷൻ സംഗീത രംഗത്ത് ഇൻസ്ട്രുമെൻ്റലിസ്റ്റുകളെയും ഗായകരെയും സംഘാടക മേഖലയിൽ പ്രാവീണ്യം തെളിയിച്ചവരേയും ആദരിച്ചു. നാല് പതിറ്റാണ്ടു കാലമായി 150 ലധികം സിനിമകളിലും, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, കൊങ്കിണി ഭാഷകളിലായി 15000 ഓളം ഗാനങ്ങൾക്ക് വയലിൻ വായിച്ച പ്രശസ്ത വയലിനിസ്റ്റ് മണികണ്ഠൻ തറാലിനെ ആദരിച്ചു. ചെയർമാൻ എ.വി. റഷീദ് അലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകൻ പി.കെ. സുനിൽ കുമാർ മണികണ്ഠന് മെമൻ്റൊ സമ്മാനിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു.
വിവിധ മേഖലകളിൽ പ്രശോഭിക്കുന്ന പ്രതാപ് തോട്ടത്തിൽ (തബല), ബൈജു കക്കോത്ത് (ഗായകൻ), വി.എം. ശശികുമാർ (ഓർഗനൈസർ),
 റീജ പനിക്കിൽ (ഗായിക), നസീമ സെയ്ത്  (ഗായിക) തുടങ്ങിയവർക്കും ആദരവ് നൽകി. പി.കെ. സുന്നിൽ കുമാർ, മണികണ്ഠൻ, ഗോഗുൽ ദാസ് മല്ലർ എന്നിവർ സംസാരിച്ചു. മുഹമ്മദ് അസ്ലം കെ.പി. സ്വാഗതവും സുനിൽ കക്കോത്ത് നന്ദിയും പറഞ്ഞു.
തുടർന്ന് തലത്ത് മഹമൂദിൻ്റെ 27ാം ചരമ വാർഷികത്തോടനുബന്ധിച്ച് വെൽവറ്റ് ഗായകന് ശ്രദ്ധാഞ്ജലി എന്ന പ്രോഗ്രാമും അവതരിപ്പിച്ചു.

Post a Comment

Previous Post Next Post