Trending

വീടിൻ്റെ മേൽക്കൂര നിലംപൊത്തി

വീടിൻ്റെ മേൽക്കൂര നിലംപൊത്തി :
കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്


പെരുമണ്ണ :
ഇന്നലെ പെയ്ത കനത്ത  മഴയിൽ വീടിൻറെ മേൽക്കൂര നിലംപൊത്തി. 
ഈ സമയം വീട്ടിലുണ്ടായിരുന്ന
കുടുംബം  രക്ഷപ്പെട്ടത് തലനാരിഴക്ക്.


പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ പാറക്കോട്ട്താഴം ഇടവനമേത്തൽ ഫാത്തിമയും മകൻ ലത്തീഫും  കുടുംബവും താമസിക്കുന്ന
വീടിന്റെ മേൽക്കൂരയാണ് ഇന്നലെ പെയ്ത കനത്ത മഴയിൽ നിലംപൊത്തിയത്. 
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഓടും പട്ടികയും താഴേക്ക് അമർന്നു വരുന്ന ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്കോടുകയായിരുന്നു. നിമിഷനേരത്തിനുള്ളിൽ തന്നെ മേൽക്കൂര വീടിനകത്തേക്ക് അടർന്നുവീണു. താഴേക്ക് അമർന്ന് വരുന്ന ശബ്ദം കേട്ടത് കാരണമാണ് ഇവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞത്.



ലത്തീഫിന്റെയും സഹോദരിയുടെയും കുടുംബം ഈ സമയത്ത് വീടിനകത്തായിരുന്നു.
സഹോദരിയും കുടുംബവും കഴിഞ്ഞദിവസമാണ് ഇവിടേക്ക് വിരുന്ന് വന്നത്.
വീട്ടിലുള്ളവർ രക്ഷപ്പെട്ട ആശ്വാസത്തിലാണ് കുടംബവും നാട്ടുകാരും. മഴ കനത്താൽ വീടിൻ്റെ ചുമരുകളും ഇടിഞ്ഞു വീഴാൻ സാധ്യതകളേറെയാണ്.
കൂലി തൊഴിലാളിയായ ലത്വീഫിനെ ആശ്രയിച്ചാണ് കുടംബം ജീവിക്കുന്നത്.
വീട് പൂർവ്വ സ്ഥിതിയിലാക്കാൻ കഴിയുമോ എന്ന ആധിയിലാണ് ഇവർ.

Post a Comment

Previous Post Next Post