Trending

അവസ്ഥാന്തരം പ്രകാശനം ചെയ്തു അശ്റഫ് കല്ലോടിന്റെ അവസ്ഥാന്തരം എന്ന മിനിക്കഥാസമാഹാരം പ്രശസ്ത സിനി ആർട്ടിസ്റ്റ് ഗിനീഷ് ഗോവിന്ദ് ആലീസ് ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അമരേഷ്.കെ .എൻ സ്വാഗതം പറഞ്ഞു. രമേശ് മമ്മിളിക്കുളം അധ്യക്ഷത വഹിച്ചു.അനീഷ് പാറക്കണ്ടി, സുനീഷ് വൈ.എം , ശശി ശ്രാവണം , ലിഷ ടീച്ചർ,സെലീന എരവട്ടൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. .പ്രമോദ് വി പി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു കെ.ടി .ബി കൽപ്പത്തൂരാണ് അവതാരിക എഴുതിയിരിക്കുന്നത്. കരുണാകരൻ പേരാമ്പ്ര യാണ് കഥകൾക്ക് ഇല്ലസ്ട്രേഷൻ ചെയ്തിരിക്കുന്നത്. കോഴിക്കോട് നെരുദ ബുക്സ് ആണ് പ്രസാധകർ. ഇംഗ്ലീഷ് ഭാഷയിലേത് ഉൾപ്പെടെ എട്ട് പുസ്തകങ്ങൾ അശ്റഫ് കല്ലോടിൻ്റേതായി പുറത്തിറങ്ങിയിട്ടുണ്ട് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം, യുവകലാസാഹിതി പുരസ്കാരം, കെ വി സുധാകരൻ സ്മൃതി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. പേരാമ്പ്ര കല്ലോട് സ്വദേശിയായ അശ്റഫ് കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്.

അവസ്ഥാന്തരം പ്രകാശനം ചെയ്തു


അശ്റഫ് കല്ലോടിന്റെ അവസ്ഥാന്തരം എന്ന മിനിക്കഥാസമാഹാരം പ്രശസ്ത സിനി ആർട്ടിസ്റ്റ് ഗിനീഷ് ഗോവിന്ദ് ആലീസ് ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു.



പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അമരേഷ്.കെ എൻ സ്വാഗതം പറഞ്ഞു.
രമേശ് മമ്മിളിക്കുളം അധ്യക്ഷത വഹിച്ചു.അനീഷ് പാറക്കണ്ടി, സുനീഷ് വൈ.എം , ശശി ശ്രാവണം , ലിഷ ടീച്ചർ,സെലീന എരവട്ടൂർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. .പ്രമോദ് വി പി ചടങ്ങിന്  നന്ദി പ്രകാശിപ്പിച്ചു 
  കെ.ടി .ബി കൽപ്പത്തൂരാണ് അവതാരിക എഴുതിയിരിക്കുന്നത്. കരുണാകരൻ പേരാമ്പ്ര യാണ് കഥകൾക്ക് ഇല്ലസ്ട്രേഷൻ ചെയ്തിരിക്കുന്നത്.
കോഴിക്കോട് നെരുദ ബുക്സ് ആണ് പ്രസാധകർ.
 ഇംഗ്ലീഷ് ഭാഷയിലേത് ഉൾപ്പെടെ എട്ട് പുസ്തകങ്ങൾ
അശ്റഫ് കല്ലോടിൻ്റേതായി പുറത്തിറങ്ങിയിട്ടുണ്ട്
പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി പുരസ്കാരം, യുവകലാസാഹിതി പുരസ്കാരം, കെ വി സുധാകരൻ സ്മൃതി പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
പേരാമ്പ്ര കല്ലോട് സ്വദേശിയായ അശ്റഫ്
 കോഴിക്കോട് ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനാണ്.

Post a Comment

Previous Post Next Post