പെരിങ്ങൊളം മുസ്ലിം ജമാഅത്ത് മഹല്ല് സംഗമവും ഹിദായത്തുസ്വിബിയാൻ മദ്രസ പൂർവ്വ വിദ്യാർത്ഥി സംഗമവും ശ്രദ്ധേയമായി
പെരിങ്ങൊളം:
പെരിങ്ങൊളം മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച മഹല്ല് സംഗമവും ഹിദായത്തുസ്വിബിയാൻ മദ്രസയുടെ പൂർവ്വ വിദ്യാർത്ഥി സംഗമവും വിപുലമായ പങ്കാളിത്തത്തോടെയും വർണ്ണാഭമായ പരിപാടികളോടെയും സമാപിച്ചു.
2025 മെയ് 22 വ്യാഴാഴ്ച നടന്ന സംഗമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
മഹല്ലിലെ അംഗങ്ങളെയും മദ്രസയുടെ പഴയകാല വിദ്യാർത്ഥികളെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ വ്യത്യസ്ത വിഷയങ്ങളെ ഉൾക്കൊള്ളിച്ച് പ്രഗത്ഭ പ്രഭാഷകരുടെ ക്ലാസ്സുകളും സൗഹൃദ കൂട്ടായ്മകളും നടന്നു. സയ്യിദ് അബ്ബാസലി തങ്ങൾ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മഹല്ലിന്റെ പ്രാധാന്യത്തെക്കുറിച്ചും പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചും ഊന്നിപ്പറഞ്ഞു.ഹിദായ്യത്തുസ്സിബിയാൻ മദ്രസയിലെ
പൂർവ്വ വിദ്യാർത്ഥികളുടെ ഒത്തുകൂടലും മധുരസ്മരണകൾ പങ്കുവെച്ചതും സംഗമത്തിന് കൂടുതൽ നിറപ്പകിട്ടേകി. മഹല്ലിലെ കാരണവന്മാർക്കും യുവജനങ്ങൾക്കും ഒരുപോലെ സംവദിക്കാനും ഓർമ്മകൾ പുതുക്കാനും ഈ സംഗമം വേദിയായി.
ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിച്ചു. വരും വർഷങ്ങളിലും ഇത്തരത്തിലുള്ള കൂട്ടായ്മകൾ സംഘടിപ്പിക്കാൻ സംഗമ പ്രതിനിധികൾ ആവശ്യപ്പെട്ടതായി അവർ അറിയിച്ചു. പെരിങ്ങൊളത്തെ സംബന്ധിച്ചിടത്തോളം ഈ സംഗമം ഒരുമയുടെയും സൗഹൃദത്തിന്റെയും നല്ലൊരു മാതൃകയായി മാറി.വിവിധ സെഷനുകളിൽ സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് മഹ്ശൂഖ് തങ്ങൾ ഹുദവി,കുഞ്ഞിമുഹമ്മദ് റഹ്മാനി, പൗലോസ് കുട്ടമ്പുഴ,മുസ്തഫ ഹുദവി ആക്കോട്, അൻവർ മുഹ്യുദ്ധീൻ ഹുദവി ആലുവ, ബഷീർ ഫൈസി ദേശമംഗലം, നാസർ ഫൈസി പുല്ലാര,EK ഹാംസഹാജി, M സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു
Tags:
Kuttikattoor News