സുബൈർ നെല്ലൂളിക്ക് ട്രോമ കെയറിൻ്റെ സ്നേഹാദരം
കോഴിക്കോട്:
കലാ, കായിക, സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സുബൈർ നെല്ലൂളിക്ക് ട്രോമ കെയർ കോഴിക്കോട് കോടമ്പുഴ യൂണിറ്റിൻ്റെ ആദരം.
അദ്ദേഹത്തിൻ്റെ നിസ്വാർത്ഥമായ സേവനങ്ങളെ മുൻനിർത്തിയാണ് ട്രോമ കെയർ സുബൈർ നെല്ലൂളിയെ ആദരിച്ചത്.
വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന സുബൈർ നെല്ലൂളി, മുസ്ലിം ലീഗിൻ്റെ കലാ ലീഗ്, പാലിയേറ്റിവ് കെയർ, സി എച്ച് സെൻ്റർ എന്നിവയിൽ സജീവമായി പ്രവർത്തിച്ചു പോരുന്നുണ്ട്.
ലഹരി നിർമ്മാർജന സമിതിയുടെ (LNS)
സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കുന്നു. വിവിധ മേഖലകളിലെ അദ്ദേഹത്തിൻ്റെ സജീവമായ സാന്നിധ്യം ശ്രദ്ധേയമാണ്.
അടുത്തിടെ സുബൈർ നെല്ലൂളി ഓൾ ഇന്ത്യ ഹജ്ജിസ് ഹെൽപ്പിംഗ് ഹാൻഡ്സ് കുന്നമംഗലം നിയോജക മണ്ഡലം കോഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ ഈ നേട്ടത്തിലും ട്രോമ കെയർ കോടമ്പുഴ യൂണിറ്റ് തങ്ങളുടെ അഭിനന്ദനങ്ങൾ അറിയിച്ചു.
Tags:
Kozhikode News