കരവാരം പഞ്ചായത്തിന് അഭിമാനമായി ലത സുരേഷ്:
അരങ്ങ് 2025 ചിത്രരചനയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
കരവാരം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്. മോഡൽ ജി.ആർ.സി.യുടെ കീഴിൽ പ്രവർത്തിക്കുന്ന സർഗ്ഗശ്രീ അംഗം ശ്രീമതി ലത സുരേഷ് അരങ്ങ് 2025 ലെ ചിത്രരചന, ജലഛായം എന്നീ മത്സര ഇനങ്ങളിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി പഞ്ചായത്തിന് അഭിമാനമായി.
തിരുവനന്തപുരം ജില്ലയിലെ ആലംകോട് ഞാറക്കാട്ടുവിള സ്വദേശിയായ ലത സുരേഷ്, കരവാരം പഞ്ചായത്തിലെ സർഗ്ഗശ്രീ ഗ്രൂപ്പിലെ സജീവ അംഗവും മികച്ച ഒരു കവയത്രിയും കൂടിയാണ്.
കോട്ടയത്ത് വെച്ച് നടക്കുന്ന അരങ്ങിന്റെ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് ഈ പ്രതിഭാധനയായ വീട്ടമ്മ.
ചിത്രരചനരംഗത്ത് ലത സുരേഷ് നേടിയ ഈ ഉജ്ജ്വല വിജയം കരവാരം പഞ്ചായത്തിനും സി.ഡി.എസിനും ഒരു പൊൻതൂവലാണ്.
Tags:
Kerala News